ആറ് രാജ്യങ്ങൾക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ശ്രീലങ്ക. ഖത്തർ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങൾക്കാണ് ശ്രീലങ്ക വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് തരംഗത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. രണ്ടാഴ്ചത്തേയ്ക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ പ്രകാരം ജൂലൈ ഒന്ന് മുതൽ 13 വരെ രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക