ഗവ. ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര- ഭൈഷജ്യകല്‍പ്പന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ ഏഴ് (ശല്യതന്ത്ര), 13 (രസശാസ്ത്ര-ഭൈഷജ്യകല്‍പ്പന), 14 (കൗമാരഭൃത്യ) തീയതികളില്‍ രാവിലെ 11 മണിക്ക് ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2800167.
പ്രതികരിക്കാൻ ഇവിടെ എഴുതുക