വീണ്ടും അധികാരത്തിലെത്താൻ യോഗി ആദിത്യനാഥിനെ അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. തുടർഭരണം നേടി അധികാരത്തിലെത്താൻ തന്റെ പാർട്ടി യോഗി ആദിത്യനാഥിനെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടർഭരണം നേടാൻ ഇനി യോഗി ആദിത്യനാഥിന് സാധിക്കില്ല. ബിജെപി വീണ്ടും അതികാരത്തിലെത്തില്ലെന്ന് ഉറപ്പാക്കുവാനുള്ള ശ്രമങ്ങളാണ് തങ്ങളുടെ പാർട്ടി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും മുഖ്യമന്ത്രിയാകുവാൻ യോഗിയെ അനുവദിക്കില്ല. നിശ്ചയദാര്‍ഢ്യത്തോടെ കഠിനമായി പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകും. മാത്രമല്ല, 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകളിലേക്ക് തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേര്പ്പെട്ടായിരിക്കും ഒവൈസിയുടെ എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക