പുതിയ കിടക്ക വാങ്ങാന്‍ ഉദ്ദേശിക്കുന്നവർ വില മാത്രം നോക്കിയിട്ട് കാര്യമില്ല. കാരണം നല്ല കിടക്കകള്‍ക്ക് നല്ല ഉറക്കം നല്കാൻ കഴിയണം. ഇത് നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഫോം മാട്രസസ്.,സ്പ്രിങ്ങ് മാട്രസ് തുടങ്ങി നിരവധി തരത്തിലുള്ള കിടക്കകള്‍ വിപണിയില്‍ ലഭ്യമാണ്. എങ്കിലും കിടക്ക വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
കിടക്കയുടെ വലിപ്പം
കട്ടിലിന്റെ കൃത്യമായ കണക്കെടുത്ത് വേണം കിടക്ക വാങ്ങാന്‍. വലിപ്പ കൂടുതല്‍ വാങ്ങിയാല്‍ കിടക്ക നാശമാവാന്‍ സാധ്യതയുണ്ട്. കട്ടിലിന്റെ അളവിന് കൃത്യമായത് തന്നെ വാങ്ങാന്‍ ശ്രമിക്കുക.
കിടക്കയുടെ കട്ടി
കിടക്കയുടെ കട്ടി നിങ്ങളുടെ ഉറക്കത്തെ സ്വാധിനിക്കും. ഓര്‍ത്തോപെഡിക്ക് കിടക്കങ്ങള്‍ ഗുണമേന്മ കൂടിയതാണ്. ശരീരത്തെ കൃത്യമായി ബാലന്‍സ് ചെയ്യുന്നതിനോടൊപ്പം നല്ല ഉറക്കവും നല്കുന്നു.
വാറണ്ടി
കിടക്ക വാങ്ങുമ്പോള്‍ വാറണ്ടി നോക്കി വാങ്ങുക. ഭാവിയില്‍ കിടക്കയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇവ ഉപകരിക്കും.
കിടക്കകൾ വാങ്ങുമ്പോൾ വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാവതിരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക