രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികൾ 3,05,45,433 ആയി. നിലവിൽ ചികിത്സയിലുള്ളത് 4,85,350 പേരാണ്. 52,299 പേര് രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 955 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
4,02,005 ആകെ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 35,12,21,306 ഡോസ് വാക്സിന് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക