മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഇന്നും കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യയുടേതായുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകർ എക്കാലത്തും നവ്യയെ ഓർത്തിരിക്കാൻ.
സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫോട്ടോകളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലുളള പുത്തൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നവ്യ.ഇൻസ്റ്റഗ്രാമിലാണ് നവ്യ സാരിയിലുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ നവ്യയെ കാണാൻ വളരെ മനോഹരിയായിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക