കൊടകര കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. എന്നാൽ, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ജൂണ്‍ മാസത്തെ പെന്ഷന് വിതരണം നാളെ മുതൽ
കള്ളപ്പണക്കേസിൽ നാളെ രാവിലെ പത്ത് മണിക്ക് തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്നായിരുന്നു സുരേന്ദ്രനെ അറിയിച്ചിരുന്നത്. എന്നാൽ, ഹാജരാകാൻ സാധിക്കില്ലെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് തനിയ്ക്ക് വരൻ സാധിക്കില്ലെന്ന വിവരം സുരേന്ദ്രൻ അറിയിച്ചത്. കേസിൽ അന്വേഷണ സംഘം സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു ഹാജരാകുന്നത് സംബന്ധിച്ച് നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക