കെഎസ്ആര്‍ടിസിയിലെ ജീവനക്കാർക്ക് നൽകാനുള്ള പെന്ഷന് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജൂൺ മാസം വിതരണം ചെയ്യുവാനുള്ള പെൻഷനാണ് വിതരണം ചെയ്യുന്നത്. കെഎസ്ആര്‍ടിസിക്ക് പെന്ഷന് നല്‍കുന്നതിനുള്ള തുക നല്കി വന്നിരുന്നത് പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയാണ്. എന്നാൽ, പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായി വച്ചിരുന്ന കരാർ ഇക്കഴിഞ്ഞ മെയ് മാസത്തിൽ അവസാനിച്ചിരുന്നു.
കരാർ ഒരു മാസത്തേയ്ക്ക് കൂടി പുതുക്കുന്നതിനായുള്ള എംഒയുവില്‍ കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയ്ക്ക് 2018 മുതല്‍ പെന്ഷന് വിതരണം നടത്തിയതിൽ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തി എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക