സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35440 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. ജൂലൈ ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലൈ രണ്ടിന് ഇത് 240 രൂപ വർദ്ധിച്ച് 35440 രൂപയായതാണ്.
അതേസമയം രാജ്യത്തെ സ്വർണ്ണ വിലയിൽ 10 ഗ്രാമിന് നേരിയ വർധന ഉണ്ടായി. 22 കാരറ്റിന്റെ 10 ഗ്രാമിന് സ്വർണ്ണ വില 46,300 രൂപയായി. 24 കാരറ്റിന്റെ 10 ഗ്രാമിന് ഇന്നത്തെ സ്വർണ്ണ വില 47,300 രൂപയാണ്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇടിഞ്ഞു. സ്പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,785.41 ഡോളറായും യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഉയർന്ന് 1,785.20 ഡോളറുമാണ് പുതിയ നിരക്ക്. ജൂൺ മൂന്നിന് 36,000 രൂപയിലെത്തിയ സ്വർണവില പിന്നീട് 35,000ത്തിലേക്ക് താഴ്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക