കിടിലൻ മേക്കോവറിൽ മാമുക്കോയ എത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയ്ലര് പുറത്തിറങ്ങി. മാമുക്കോയയുടെ പിറന്നാൾ ദിനത്തിലാണ് ട്രെയ്ലര് റിലീസ് ചെയ്തത്. നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗന്ധര്വ്വന് ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്.
സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന് മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഉടന്‍ തന്നെ സൈന പ്ലേ ഒ.ടി.ടിയില്‍ റിലീസാകും. എല്‍. ബി. എന്റര്‍ടൈന്മെന്റ്സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക