പരിയാരം മെഡിക്കൽ കോളേജിനെക്കുറിച്ച് അപകീർത്തികരവും വാസ്തവ വിരുദ്ധവുമായ വാർത്ത നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി.കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ വിഭാഗത്തിന്റെ പരിശോധന.
ഇക്കഴിഞ്ഞ ജൂൺ 5നാണ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം എന്ന ഓൺലൈൻ മാധ്യമത്തിലൂടെ അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്തതായി പരാതിയിൽ പറയുന്നത്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തി വാസ്തവ വിരുദ്ധമായ വാർത്ത നൽകിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്.അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ജീവനക്കാരനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക