കോവിഡ് ഡാറ്റ മാനേജ്മെന്റ് ഓഫീസർ സ്ഥാനത്തേയ്ക്ക് ഡോ. ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ നിയമിച്ചു. നോഡൽ ഓഫീസറായാണ് നിയമിതനാക്കിയിട്ടുള്ളത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി തുടരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പാണ് കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസർ പദവിയിലേക്ക് നിയമിച്ചത്. നേരത്തെ തന്നെ ആരോഗ്യ വകുപ്പിൽ സുപ്രധാന ചുമതല അദ്ദേഹത്തിന് നൽകിയത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആരോഗ്യ വകുപ്പിലെ പ്രധാന ചുമതല നൽകിയത്.
ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് കോഴ്സുകളിൽ ചേരുവാനുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ
ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. വിവാദങ്ങളെ തുടർന്ന് മറ്റൊരു ചുമതലയിലാണ് ശ്രീറാം വെങ്കിട്ടരാമൻ സ്ഥാനമേറ്റത്, എന്നാലിപ്പോൾ മറ്റൊരു സുപ്രധാന ചുമതലയിലേക്ക് തന്നെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കേരളത്തിൽ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്സിജന്‍ ബെഡുകള്‍, വെന്റിലേറ്റര്‍ ഡേറ്റ, തുടങ്ങിയവ ആഴ്ചയില്‍ റിവ്യു ചെയ്യുക എന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുവാനുള്ള സംഘത്തിന്റെ തലവനായിരിക്കും ശ്രീറാം വെങ്കിട്ടരാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക