ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി സർക്കാർ ഒഴിവാക്കി. സംസ്ഥാനത്തെ കോളേജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് കോഴ്സുകളിൽ ചേരുവാനുള്ള പ്രായപരിധി സർക്കാർ ഒഴിവാക്കി നൽകി. ഇതിനെ അടിസ്ഥാനപ്പെടുത്തി കോളേജുകളിൽ ചട്ടങ്ങൾക്ക് മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശം നൽകി.
കോളേജുകളിലെ വിവിധ കോഴ്സുകളിൽ ചേരുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയും ഉയർന്ന പ്രായമാരിധിയുമാണ് സർക്കാർ ഒഴിവാക്കി നൽകിയത്. മാത്രമല്ല, ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക