സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തര ഘട്ടങ്ങളിൽ മുൻകരുതലെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജൂലൈ 14 വരെ കനത്ത മഴ തുടരുമെന്നാണ് നിർദേശം. അതേസമയം വിവിധ ജില്ലകളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.
ആനുകാലിക വിഷയങ്ങളിൽ ഊന്നിയ “പില്ലർ നമ്പർ.581”; ടൈറ്റിൽ പോസ്റ്റർ റിലീസായി
അതേസമയം, ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ തുറക്കണമെന്നും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്തമഴയ്ക്കാണ് സാധ്യത. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക