കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ജൂലായ് 21 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തേ ജൂലായ് 15-ന് ശേഷം സര്‍വീസുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
ജൂലായ് 16-ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. അതിനിടെ പ്രത്യേക അനുമതിയോടു കൂടി 95 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍നിന്ന് ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക