വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ജേതാക്കളാകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എല്ലാ ഒളിമ്പിക്സ് താരങ്ങള്‍ക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമായി പത്തുലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സ്വർണമെഡൽ കരസ്ഥമാകുന്നവർക്ക് ആറ് കോടിയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് നാല് കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് കോടി രൂപ വീതവുമായിരിക്കും പാരിതോഷികം നൽകുക.
ഉത്തർപ്രദേശിൽ നിന്നും ഇത്തവണ പത്ത് താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവർക്കും പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടീം ഇനങ്ങളിൽ വിജയിച്ച് സ്വർണം നേടിയാൽ മൂന്ന് കോടിയും വെള്ളി നേടിയാൽ രണ്ട് കോടിയും വെങ്കലം നേടുകയാണെങ്കിൽ ഒരുകോടി രൂപയുമാണ് പാരിതോഷികം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക