സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. 6100 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. അംഗീകൃത ബിരുദമാണ് യോഗ്യത.
2020 ഒക്ടോബര്‍ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്. 20-28 വയസ്സാണ് പ്രായം കണക്കാക്കുന്നത്. 21992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരാകണം. ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കില്‍ +2 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷാ ടെസ്റ്റില്‍നിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത മെഡിക്കല്‍ യോഗ്യതയുണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് www.sbi.co.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 26.
പ്രതികരിക്കാൻ ഇവിടെ എഴുതുക