തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. തൃശൂര്‍ ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിക്കാതിരുന്നതോടെ കേസിലെ ആറു പ്രതികള്‍ ഹൈകോടതിയെ സമീപിചിരുന്നു.കൊണ്ടുവന്ന പണം പാര്ട്ടിക്കാര് വാടക സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു എന്നും തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ പ്രതികളെ ജാമ്യത്തില്‍ വിടുന്നത് അനുയോജ്യമല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.അഥവാ പ്രതികളെ ജ്യാമ്യത്തിൽ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.കവർച്ച ചെയ്ത പണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക