കഴിഞ്ഞ ദിവസം തിരുവനന്തപുരം കോട്ടൂരില്‍ പൊലീസിനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.കുളത്തുമ്മല്‍ സ്വദേശി അമനെയാണ് അറസ്റ്റ് ചെയ്തത്.കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വിവരം.കസ്റ്റഡിയിൽ എടുത്തവർക്ക് സംഭവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.ഇവരുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തതത്.അമൻ കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട ആളാണ് എന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കോട്ടൂര്‍, വ്ളാവട്ടി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ പൊലീസിനെ ആക്രമിച്ചതിനു പുറമെ സംഘം നാട്ടുകാരിലൊരാളുടെ വീടും തകര്‍ത്തിരുന്നു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക