വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മകന് മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മരുമകൾ ഒറ്റ പ്രസവത്തില്‍ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
മകന്റെ ഭാര്യയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞയുടനേ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്. അതേസമയം സ്ത്രീധന വേണ്ട എന്ന വിഷയത്തിൽ ഗവർണറുടെ നിലപാട് സംസ്ഥാനത്ത് വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക