തിരുവനന്തപുരം :ദേശീയ ശിശുക്ഷേമ സംഘടനയായ
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നാൽപ്പത്തി മൂന്നാം ബാച്ച് ഉൽഘാടനം കേരള സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ നിർവഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കൺസൽട്ടന്റ് സൈക്കോളജിസ്റ് ശ്രീമതി ഇന്ദിര മുഖ്യ അതിഥി ആയിരുന്ന പരിപാടിയിൽ , ബാബ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻ.സി.ഡി.സി ) മുഖ്യപ്രഭാഷണം നടത്തി. റീജ ബാലൻ (ഇവാലുവേറ്റർ, എൻ. സി. ഡി. സി ), അധ്യക്ഷത വഹിച്ചു. ഷക്കീല വഹാബ് (നാൽപത്തിമൂന്നാം ബാച്ച് ഫാക്കൾട്ടി )സ്വാഗതം അർപ്പിച്ചു. ജ്യോതി (എൻ.സി.ഡി. സി ഫാക്കൾട്ടി ) ആശംസകൾ അർപ്പിച്ചു സംസാരിച്ചു. “കുട്ടികൾ രാജ്യത്തിൻറെ സമ്പത്താണെന്നും, അവരുടെ നല്ല ഭാവി രാജ്യത്തിന്റെ ഭാവി മികച്ചതക്കുന്നുവെന്നും, നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണെന്നും ശ്രീ പള്ളിയറ ശ്രീധരൻ പറഞ്ഞു.
“ഒരു നല്ല അധ്യാപിക ആകുവാൻ ഓരോ കുട്ടികളോടും മികച്ച ആശയവിനിമയം നടത്തേണ്ടിയിരിക്കുന്നു”എന്ന് ശ്രീമതി ഇന്ദിര അഭിപ്രായപെട്ടു
“വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ വരുത്തി അതിലൂടെ അതുല്യ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ് എൻ.സി.ഡി.സി യുടെ ലക്ഷ്യമെന്നു മുഖ്യ പ്രഭാഷകനായ ശ്രീ ബാബ അലക്സാണ്ടർ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിപാടി കലാപരിപാടികളോട്കൂടി അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക