ബാലവേല നിരോധിച്ച ഒന്നാണെങ്കിലും ഇപ്പോഴും അത് തുടരുന്നുണ്ട്.അതിന് വലിയൊരു ഉദാഹരണമാണ് തെലങ്കാന പോലീസ് നടത്തിയ ഓപറേഷന് മസ്കാന്-7.ഇതുവഴി 172 കുട്ടികളെയാണ് തെലങ്കാന പോലീസ് രക്ഷപെടുത്തിയത്.കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് ഈ ഓപറേഷന് വിജയകരമായി നടത്തിയത്.
ജൂലൈ 1 മുതല്‍ 17 വരെ വിവിധ ടീമുകളായി തിരിഞ്ഞ തെലങ്കാന പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു.കണ്ടെത്തിയവരില്‍ 59 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മാത്രമാണ് തെലങ്കാന സ്വദേശികള്‍. മറ്റുള്ളവര്‍ കുട്ടികളെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ ദുരുപയോഗം ചെയ്തതുൾപ്പടെ മറ്റ് കേസുകളുടെയും അടിസ്ഥാനത്തിൽ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക