ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒന്നാണ് കൺകുരു. എന്നാൽ പലരും ഇതിനെ നിസാരകാര്യം ആയിട്ടാണ് കാണുന്നത്. പക്ഷെ നിസാരമായി തള്ളേണ്ട ഒന്നല്ല കൺ പോളയിലോ അല്ലെങ്കിൽ നേത്ര പരിസരത്തോ കാണപ്പെടുന്ന ഇത്തരത്തിലുള്ള കുരുവിനെ.
കണ്ണിൽ ഇത്തരത്തിലുള്ള പ്രേശ്നങ്ങൾ അനുഭവിക്കുന്നവർ ഇടയ്ക്കിടെ നേത്ര പരിശോധന നടത്തേണ്ടതാണ്. കൂടാതെ പ്രമേഹത്തിനുള്ള രക്തപരിശോധനയും നടത്തണം.ചില സന്ദർഭങ്ങളിൽ താരൻ മൂലവും കണ്ണിൽ കുരു വരുന്നത് പതിവാണ്.ഇത്തരം അവസ്ഥയിൽ നിർബന്ധമായും കണ്ണ് ശുചിയാക്കേണ്ടതാണ്.
ഉപ്പിടാത്ത കഞ്ഞി വെള്ളം ഒരു കോട്ടൺ തുണിയിൽ മുക്കി കണ്ണിൽ കാണപ്പെടുന്ന പഴുപ്പിനെ തുടച്ച് നീക്കാവുന്നതാണ്. കൺ കുരു വരുന്നതിന്റെ ലക്ഷണം കൺ പോളയിലെ സൂചിമുന പോലുള്ള ഭാഗത്തെ വേദനയാണ്. ഇങ്ങനെ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക