നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാൻ രാജ് കുന്ദ്ര കൈക്കൂലി നൽകിയത് 25 ലക്ഷം രൂപ. കേസിൽ കഴിഞ്ഞ ദിവസമാണ് വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നൽകിയെന്നാണ് റിപ്പോർട്ട് . കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി കാര്യം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് മെയിൽ അയച്ചിരുന്നുവെന്നും തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.
ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജൂലൈയിലാണ് കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത്. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക