കോഴിക്കോട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് അദ്ധ്യാപകൻ അറസ്റ്റിൽ. കട്ടിപ്പാറയില്‍ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ് അധ്യാപകന് അറസ്റ്റില്‍ ആയത്. കോടഞ്ചേരി സ്വദേശി വി.ടി മിനീഷാണ് അറസ്റ്റിലായത്. താമരശ്ശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായിക താരവും വയനാട് സ്വദേശിനിയുമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
എന്നാൽ ഈ പരാതി രംഗത്ത് വന്നതിനു പുറമെ, ഇയാൾക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.ഇതിന് മുൻപും ഇയാൾക്കെതിരെ പീഡന പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് ഇയാളെ താമരശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക