കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിൽ സ്കൂളുകൾ തുറക്കുവാനൊരുങ്ങുന്നു. ആഗസ്റ്റ് രണ്ടാം തീയതി മുതലാണ് പഞ്ചാബിലെ സ്കൂളുകളെല്ലാം തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുവാനാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ആന്തോളജി ചിത്രം “ചെരാതുകള്‍”; ഏകം ഒടിടിയിൽ
നേരത്തെ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങിയിരുന്നു. അതേസമയം, കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക. മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക