കണ്ണൂര്‍ :ജില്ലാ കുടുംബശ്രീ മിഷന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളിലേക്ക് താല്കാലിക അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. അപേക്ഷകര്‍ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ ആയിരിക്കണം. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, എടക്കാട്, കൂത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍, തലശ്ശേരി, ഇരിട്ടി, ഇരിക്കൂര്‍ ബ്ലോക്കുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ആഗസ്ത് ഒമ്പതിനകം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്, ബിഎസ്എന്‍എല്‍ ഭവന്, മൂന്നാം നില, കണ്ണൂര്‍, 670002 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 2721817.
പ്രതികരിക്കാൻ ഇവിടെ എഴുതുക