അസാമാന്യമായ അഭിനയംകൊണ്ടും വ്യത്യസ്തമായ നൃത്ത ചുവടുകൾക്കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് രാഘവ ലോറൻസ്. മികച്ച അഭിനയം മാത്രമല്ല, അനായാസം ചെയ്യുന്ന നൃത്ത ചുവടുകൾ എപ്പോഴും അദ്ദേഹത്തിന് കയ്യടികൾ നേടിക്കൊടുത്തു. ഇപ്പോഴിതാ രാഘവ ലോറൻസ് തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ജിയ ചലേ ജാൻ ചലേ …തങ്ക കൊലുസല്ലേ, കുറുകും കുയിലല്ലെ; വൈറലായി മഞ്ജു വാര്യരുടെ ഡാൻസ്
എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്ന കാര്യവും വ്യക്തമായിട്ടില്ല. കാഞ്ചനയുമായി സമാനതയുള്ള ചിത്രമായിരിക്കും ദുര്‍ഗ്ഗ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഉടൻ തന്നെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് വിവരം. വെട്രിമാരന്റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന അധികാരം, കതിരേശന് ആദ്യമായി സംവിധാനം ചെയ്യുന്ന രുദ്രന് എന്നിവയാണ് ലോറൻസിന്റേതായി എത്താനിരിക്കുന്ന ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക