തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂള് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ലാസ്സ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷയും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, 25 രൂപ രജിസ്ട്രേഷന് ഫീസ് , എന്നിവ സഹിതം ആഗസ്ത് 31 നകം സ്കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946521962
പ്രതികരിക്കാൻ ഇവിടെ എഴുതുക