ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതിയെ കുറിച്ച് വിശദമാക്കുവാൻ ടെസ്ലയോട് നിർദേശവുമായി കേന്ദ്ര സര്‍ക്കാര്‍. യുഎസ് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയോട് വിശദീകരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഇലക്ട്രിക് കാറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുളള നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങള്‍ അറിയിക്കുവാനാണ് കേന്ദ്ര ഖന വ്യവസായ മന്ത്രാലയവും ധനമന്ത്രാലയവും ടെസ്ലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു
രാജ്യത്ത് നിന്ന് ഏറ്റെടുക്കുന്ന ഘടകങ്ങളും അതെത്ര ശതമാനമായിരിക്കുമെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കുവാനാണ് കമ്പനിയോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കണമെന്ന് ടെസ്ല കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുളള 10 ശതമാനം സാമൂഹികക്ഷേമ സര്‍ചാര്‍ജ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക