മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പമുള്ള സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സംവൃതയുടെ സഹോദരിയായ സംജുക്ത സുനിലാണ് ചിത്രം ഷെയർ ചെയ്തത്.
അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക