നീലച്ചിത്ര കേസിൽ അറസ്റ്റിലായ രാജ്കുന്ദ്രയിൽ നിന്നു വിവാഹമോചനം തേടാൻ ശില്പഷെട്ടി ആലോചിക്കുന്നതായി റിപ്പോർട്ട്. ബോളിവുഡ് വാർത്ത വെബ്സൈറ്റാണ് ഈ കാര്യം പങ്കു വെച്ചിരിക്കുന്നത് .
ശിൽപഷെട്ടിയുടെ സുഹൃത്തുകളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള കുന്ദ്രയുമായി 2009ൽ ആയിരുന്നു ശിൽപയുടെ വിവാഹം. 2 മക്കളുണ്ട്.
നീലച്ചിത്ര നിർമാണ മാഫിയയുടെ മുഖ്യ സൂത്രധാരനാണ് കുന്ദ്ര എന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ മക്കളെ ഇത് ബാധികരുതെന്ന ചിന്തയിലാണ് ശില്പയെന്നും,കുന്ദ്രയുടെ സ്വത്തുകളിൽ അവർ അവകാശം ചോദിക്കില്ല എന്നും സുഹൃതുക്കൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക