മുടിയിഴകൾ കരുത്തുറ്റതും തിളക്കമുള്ളതും ആകണമെന്ന് ആഗ്രഹിക്കാതെ ആരും കാണില്ല. എന്നാൽ പലപ്പോഴും ഇതൊരു ആഗ്രഹം മാത്രമായി പോകാനാണ് പതിവ്. മുടിയിഴകളുടെ പ്രശ്നങ്ങൾ മാറാൻ നല്ലൊരു നാച്ചുറൽ ഹെയർ മാസ്ക് പരീക്ഷിക്കം.
പ്രോട്ടീനാൽ സമ്പുഷ്ടമായ തൈരും റ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പിന്നെ ഒലിവു ഓയിലും ഉപയോഗിച്ച നമുക്കീ ഹെയർ മാസ്ക് തയ്യാറാക്കാവുന്നതാണ്. ഈ ഹെയർ മാസ്കിന്റെ ഉപയോഗത്തിലൂടെ മുടിയുടെ നഷ്ടപ്പെട്ട് പോയ തിളക്കവും കരുത്തും നേടിയെടുക്കാൻ സാധിക്കും.
ഹെയർ മാസ്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം
ഒരു പഴുത്ത അവോക്കാഡോ ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്പൂൺ തൈരും ചേർത്തിളക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക