കണ്ണൂർ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ ജില്ലാ ഐടിഡിപി ഓഫീസിലും, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് 18 നും 35നും മധ്യേ പ്രായമുള്ള ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സപ്തംബര്‍ 30നകം കണ്ണൂര്‍ ഐടിഡിപിയിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ഫോണ്‍: 0497 2700357.
പ്രതികരിക്കാൻ ഇവിടെ എഴുതുക