അമ്പലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. യുവാവ് പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപെട്ടതെന്നാണ് വിവരം. ശേഷം പെൺകുട്ടിയെ പ്രേമം നടിച്ച് അമ്പലപ്പുഴ റെയിൽവേ പരിസരത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കടപറ വീട്ടില്‍ മനോജി (മനു-21)നെയാണ് അമ്ബലപ്പുഴ സി.ഐ: എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.എസ്.ഐ: ടോള്‍സന്‍ പി. ജോസഫ് , സിവില്‍ പോലീസ് ഓഫീസര്‍മാരായ വര്‍ഗീസ്, അനീഷ്,ജോജി, പ്രദീപ്, റിനു,മനീഷ്, സുനില്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക