സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷ ക്ഷണിച്ചു.
വായ്പ പരമാവധി രണ്ട് ലക്ഷം രൂപ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നാല് ശതമാനം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373
പ്രതികരിക്കാൻ ഇവിടെ എഴുതുക