കണ്ണൂർ: കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചവര്‍ക്കുളള ധനസഹായം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കുറ്റമറ്റ രീതിയില്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. ആശങ്കക്ക് ഇടയില്ലാതെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ ധനസഹായ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
കൊവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക രേഖ അനുവദിക്കുന്നതിന് ജില്ലാ തലത്തില്‍ പ്രത്യേക കമ്മിറ്റി അടക്കമുള്ള ക്രമീകരണങ്ങളും ഉണ്ടാക്കും. എഡിഎം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍, ഗവ. മെഡിക്കല്‍ കോളേജ് പ്രതിനിധി എന്നിവരടങ്ങിയതാണ് ഈ കമ്മിറ്റി.
ഭൂരിഭാഗം ആളുകൾക്കും അറിയാത്ത മഞ്ഞളിന്റെ അദ്ഭുത ഗുണങ്ങള്‍ ഇതാ !
കൊവിഡ് രോഗബാധ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ഇത് ഇല്ലാതാക്കാന്‍ ആവശ്യമായ പ്രചാരണങ്ങള്‍ നടത്തണമെന്നും തീരുമാനിച്ചു. രണ്ടാം ഡോസ് വാക്സിന് നല്‍കുന്നതിന് വാര്‍ഡ് തലത്തില്‍ വാക്സിന് യജ്ഞം നടത്താന്‍ നിര്‍ദേശം നല്കി.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ ആശങ്ക അകറ്റുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെയും സ്കൂള്‍ കൗണ്‍സിലര്‍മാരുടെയും സേവനം ലഭ്യമാക്കും. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക