യുഎഇയില്‍ 176 പുതിയ കൊവിഡ് വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര് ഇതിനോടകം തന്നെ രോഗമുക്തരായി.
2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക