സ്റ്റോക്ക്ഹോം: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി.
സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍.
യുഎസിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലായിരുന്നു സുക്കൂറോ മനാബയുടെ ഗവേഷണം.
സങ്കീര്‍ണ്ണമായ ഭൗതിക സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയതിനാണ് മൂന്നു പേര്‍ക്കായി പുരസ്കാരം പങ്കിടുന്നതെന്ന് ദ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക