വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളി വച്ചാണ് അധ്യാപകൻ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രധാനാധ്യാപകന് കേശ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം നടന്നത്. ക്ലാസ് അവസാനിച്ചതിനു ശേഷം സ്കൂളില്‍ തന്നെ തുടരാന്‍ അധ്യാപകന് പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ, നേപ്പാളിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്
മറ്റു കുട്ടികള്‍ പോയതിനു ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുറച്ച് നാൾ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ലെങ്കിലും പിന്നീട് പുസ്തകത്തില്‍ കണ്ട ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് അധ്യാപകനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപകന് വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയക്കുമായിരുന്നു. പക്ഷേ, ബലാത്സംഗത്തിനു ശേഷം അയാള്‍ അതൊക്കെ ഡിലീറ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക