ഷിംല: ഹിമാചൽ പ്രദേശിൽ തിങ്കളാഴ്ച 252 പുതിയ കൊവിഡ്-19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഹിമാചൽ പ്രദേശിൽ ഇതുവരെ 2,22,890 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 1,657 കേസുകൾ സജീവമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,17,495 ആയി.
സംസ്ഥാനത്തെ മരണസംഖ്യ 3,721 ആയി. ഈ മരണങ്ങളിൽ, 11 കേസുകളിൽ മ്യൂക്കോർമൈക്കോസിസ് കണ്ടെത്തിയിട്ടുണ്ട് – കങ്കയിൽ അഞ്ച്, ഷിംലയിൽ രണ്ട്, ഹാമിർപൂരിൽ മൂന്ന്, സോളനിൽ ഒന്ന് എന്നിങ്ങനെയാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക