ഇന്ത്യൻ നാവികസേനയുടെ തലവനാകാൻ ഇനി മലയാളി. വൈസ് അഡ്മിറല്‍ ആര്.ഹരികുമാര്‍ നാവികസേന മേധാവിയാകുമെന്നാണ് ഔദ്യോഗിക വിവരം. ഈ മാസം 30 ന് നാവികസേനാ മേധാവിയായി അദ്ദേഹം ചുമതലയേൽക്കും. തിരുവനന്തപുരം പട്ടം സ്വദേശിയാണ് അദ്ദേഹം. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് രൺവീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി പ്രവർത്തിച്ച അദ്ദേഹം ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
സിനിമാ പ്രേമികൾക്ക് ഒട്ടനവധി അവസരങ്ങളുമായി മാറ്റിനി ഒടിടി.
1983 ലായിരുന്നു അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ ഭാഗമായി എത്തുന്നത്. ഏകദേശം 39 വർഷത്തോളമുള്ള അനുഭവ സമ്പത്തുമായാണ് അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്. നിലവിലെ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് ഈ മാസം 30 ന് വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക