2020 ലെ ജെസിബി സാഹിത്യ പുരസ്കാരം എം.മുകുന്ദന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നാണ് ജെസിബി സാഹിത്യ പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഡൽഹി എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഫാത്തിമ ഇ വി, നന്ദകുമാർ കെ എന്നിവരാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. വിവർത്തനം ചെയ്തയാൾക്ക് പത്ത് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
51ാമത് ദേശീയദിനം, ആഘോഷ തിരക്കിൽ ഒമാൻ
രാജ്യത്ത് നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2018 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്നതിനാണ് പ്രധാനമായും പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക