51ാമത് ദേശീയദിനം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിൽ ഒമാൻ. ഈ മാസം അവസാനമാണ് ദേശീയ ദിനമെങ്കിലും ഇപ്പോൾ തന്നെ ആഘോഷിക്കുവാനുള്ള തിരക്കിലാണ് നാടും നഗരവും. രാജ്യം ഇപ്പോൾ സാമ്പത്തിക പുരോഗതിയിലേക്ക് നീങ്ങുകയാണ്. മാത്രമല്ല, ഒമാനിൽ കോവിഡ് പ്രതിസന്ധി വലിയ രീതിയിൽ കുറഞ്ഞതും ആഘോഷത്തിന് ആക്കം കൂട്ടുന്നു. മസ്കറ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ തന്നെ കെട്ടിടങ്ങൾ വർണ്ണപ്രഭയിലാണ്.
ഇപ്പോൾ രാജ്യത്ത് തണുപ്പ് കുറഞ്ഞ കാലാവസ്ഥയാണെന്നതും ആഘോഷത്തിന് ആക്കം കൂട്ടുന്നുണ്ട്. രാജ്യത്തെ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ദീപാലംകൃതമാണ്. ഒമാന്‍ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള, ചുവപ്പ് എന്നീ വര്‍ണത്തിലും വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക