സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വീണ്ടും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ ഇന്ന് കേരളത്തിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുവാൻ സാധ്യതയുണ്ട്. തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ തുടർന്നേക്കും. ഉച്ചയ്ക്ക് ശേഷം മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ കിട്ടിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വടക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രാ, തമിഴ്നാട് തീരത്ത് പ്രവേശിക്കും. വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക