ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്.
772 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക