അബുദാബി കടുത്ത ശൈത്യത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം യുഎഇയുടെ വിവിധ ഇടങ്ങളിൽ കൃത്രിമ മഴ പെയ്യിച്ചിരുന്നു. രാജ്യം കടുത്ത ശൈത്യത്തിലേക്കാണ് അടുക്കുന്നതെന്ന് സൂചന നൽകി താപനില ദിനംപ്രതി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അബുദാബിയിലെ ഗസിയോറയില്‍ 15 ഡിഗ്രി സെൽഷ്യസ് ആണ് താപനിലയുള്ളത്. അബുദാബി, ദുബൈ എമിറേറ്റുകളിലെ ഉയർന്ന താപനില ഏതാണ്ട് 30 ഡിഗ്രി സെൽഷ്യസ് വരെയാണുള്ളത്.
സ്കോഡ കുഷാക്ക്, വിഡബ്ല്യു ടൈഗൺ എന്നിവ വാങ്ങാൻ ചെലവേറി, വില 30,000 രൂപ വരെ വർദ്ധിച്ചു
അതേസമയം, അബുദാബിയിലെയും റാസൽഖൈമയിലെയും ചില ഭാഗങ്ങളിലുൾപ്പെടെ മഴ പെയ്തെന്ന് വിവരമുണ്ട്. ഗന്ദൂത്ത്, അല്‍ മര്‍ജാന്‍, അല്‍ദൈദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ മഴ പെയ്തതെയാണ് റിപ്പോർട്ടുകൾ. ഇവിടെ ഏതാണ്ട് ശരാശരി 20 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക