കണ്ണൂർ:കേരളാ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബിഎസ്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി കോഴ്സിലേക്ക് ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം ഉള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം നവംബര്‍ 30 രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക