ശ്രീനഗർ : ജമ്മുകശ്മീരിലെ 40 ഇടങ്ങളിൽ ദേശീയ സുരക്ഷ ഏജൻസിയുടെ റൈഡ്. ഇന്ന് പുലർച്ചെയാണ് ഒന്നിലധികം സ്ഥലങ്ങളിയ് എൻ ഐ എ റൈഡ് നടത്തിയത്. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗുറം പർവേസിനെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു അതിനു ശേഷമാണ് കാശ്മീരിൽ റൈഡുകൾ നടക്കുന്നത്.
കശ്മീരിലെ അന്തനാഗ് ഉൾപ്പെടെ 14 ജില്ലകളിലായി 40 സ്ഥലങ്ങളിലാണ് റൈഡ് നടക്കുന്നത്. എൻ ഐ എയും സി ആർ പി ഫും കൂടി ചേർന്നാണ് റൈഡ് നടത്തുന്നത്.
ജമാഅത് ഇ ഇസ്ലാമി സംഘടന നേതാക്കളുടെ വീടുകളിലാണ് റൈഡ് നടക്കുന്നത്.ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന മുസ്ലിം സംഘടനയാണ് ജമാഅത് ഇ ഇസ്ലാം. 2019ലാണ് ആഭ്യന്തര മന്ത്രാലയം ജമാഅത് ഇ ഇസ്ലാം സംഘടനയ്ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. അനന്തനാഗിന് പുറമെ ദോഡാ, ബുഡ്ഗാം,കിഷ്ത്വാർ , രാംബൻ, ഷോപിയാൻ തുടങ്ങിയ 14 ജില്ലകളിലാണ് എൻ ഐ എ റൈഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക