കോഴിക്കോട്: പൊലീസ് യൂണിഫോമിട്ട് കോഴിക്കോട്ടെ വനിതാ പ്രിൻസിപ്പൽ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് സമുഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു.
പൊലീസ് സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്ന് 2015-ൽ തന്നെ ഡിജിപിയുടെ ഉത്തരവ് നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ചർച്ച.
ടി പി സെൻകുമാർ ഡിജിപി ആയിരിക്കേയാണ് സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പൊലീസ് സേനാംഗങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളുമായി ഉത്തരവിറക്കിയത്.
വനിതാ എസ്ഐയുടെ യൂണിഫോമിലുള്ള സേവ് ദ ഡേറ്റ് ചിത്രം വൈറലായതോടെ പൊലീസ് സേനയ്ക്ക് തലവേദനയായിട്ടുണ്ട്. ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തിയെന്നും വിമർശനം സേനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. വിവാദമായതോടെ എസ്ഐക്കെതിരേ നടപടിയെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക